വേരുകള്‍....
വേരുകള്‍ വ്യത്യസ്തങ്ങളാണ്,
വിഭിന്ന വേരുകളുടെ ഗോപുരങ്ങള്‍
എല്ലാം തുടക്കത്തില്‍ നിന്നും
കിണപൊട്ടിയുയിര്‍ കൊള്ളുന്നവ
അനശ്വരതയിലേക്കാണ് അവ പടരുന്നത്
എങ്കിലും, വ്യത്യസ്തത വേരുകളിലുടെ
വേരുകള്‍ ആഴത്തിലേക്ക്,
കൂടുതല്‍ ആഴത്തിലേക്ക്...........
ആഴങ്ങള്‍........
അമ്മയുടെ ഗര്‍ഭാത്മാവില്‍ നിന്ന് തളിര്‍ക്കുന്നവ
ഇന്നെലെകളില്‍ നിന്നും ശാഖകളും തണലുമായി പരക്കുന്നവ
അവയും പ്രതീക്ഷിക്കുന്നത് നാളെകളെ
സംസ്കാരം, പാരമ്പര്യം, പരിസ്ഥിതി, മിത്തുകള്‍
ചരിത്രം,ഭൂമി, വെള്ളം,അഗ്നി, ഈതര്‍
എന്നിവയിലൂടെ.
രൂപങ്ങള്‍...
അഗ്രവേരുകള്‍, നാരുവേരുകള്‍, വേരുകല്‍ വിഭിന്നങ്ങള്‍
മാതൃവേര്, പിതൃവേര്, ദേശീയവേരുകള്‍, വെരുകള്‍
രൂപമുള്ളതും, ആത്മീയത കലര്‍ന്നതും
വേരുകള്‍ തുടക്കത്തിലേക്ക് തലനീട്ടുന്നവ
പിന്നീട് വിധിയിലേക്കും അതിനെ തുടര്‍ന്ന്
സമാധിയിലേക്കും പകരുന്നു,
കുശവന്........
വേരുകള്‍ വ്യക്തിത്വത്തെ മൂശയിലിട്ട് വാര്‍ക്കുന്നവ
മേല്പുരയില് നിന്നുള്ള വേരുകളാണവ
അതൊരു ഘടനക്കായി ശ്രമിക്കുന്നു,
പിന്നീട് സ്വയം തകര്‍ത്ത്
പുതുവസ്ത്ര ധാരിയായി പിറകില്‍
വ്യക്തിയുടെ അടുപ്പവും അകല്‍ച്ചയും
ചിന്തയും സ്വപ്നവും ദേശവും
അനുപമതയും കലരുന്നു
ചെടികള്‍........
പരിസ്ഥിതിയുടെ വേരുപടലം മാറ്റത്തിന്റെ ഗാനം പാടുന്നു
ജീവിതം, മരണം, ഹരിത സ്വപ്നങ്ങല്‍, രൂപാന്തരം
എല്ലാം മിശ്രിതമാവുന്നു
ദിവ്യമായ പച്ചമരുന്നുകള്‍ നശ്വരലോകത്തെ മുറിവുകളുണക്കുന്നു
സൌന്ദര്യമാര്‍ന്ന പൂവുകളുടെ വാസസ്ഥാനം
ഭൂമിയിലെ നക്ഷത്രങ്ങളുടെ പര്യായം
വയലുകള്‍..
പച്ചത്തഴപ്പ് അനശ്വര സൌന്ദര്യം
പകൃതിപരം, മൌലികം
കാറ്റ് ഒരോ പച്ചിലയൊടും ശ്രൊംഗരിക്കുന്നു
അപ്പോള്‍ ഹരിത യക്ഷികള് പ്രകൃതിയുടെ
ഇളകിയാടുന്ന മുടിക്കൊപ്പം ന്ര്ത്തംവെക്കുന്നു
ഹരിതം...
കാടിന്റെ പൂര്ണ്ണ്മായ പച്ച
പശുക്കളുടെ വരദാനം
ഭക്ഷണത്തിന്റെ ആദിമ ഉറവിടം
അവിടെനിന്നും സജീവമായി
വളര്‍ന്ന് പന്തലിച്ച് പുതിയ സ്വപ്നമായി പ്പടരുന്നു
മരണം...
അലറുന്ന തിരക്കുള്ള കടല്‍
വ്യക്തി പേര്‍നഷ്ടപ്പെട്ട്
അഭയാര്‍ത്ഥിയാകുന്നിടം
രൂപവും വ്യ്ക്തിത്വവും നഷ്ടപ്പെടുന്നയിടം.
അരൂപിയായി, മഴയില്‍ അലിയുന്ന
ഇടം
സ്വപ്നങ്ങള്‍...
സമുദ്രത്തിലെ അടങ്ങാത്ത തിര
മനസ്സിന്റെ കുലപതിയുടെ
നിയന്ത്രണത്തിലുള്ള പേശികള്‍
പൊന്തി ഉയരുകയും അപ്രത്യക്ഷമാവുകയും
ചെയ്യുന്ന ചന്ദ്രന്
എല്ലാം കാണുന്ന മാന്ത്രികന്
ഒന്നുമറിയില്ലെന്ന് ഭാവിക്കുന്നവന്
ചന്ദ്രന്...
സൂര്യന് എന്ന നക്ഷത്രത്തിന്റെ കണ്ണാടി
എന്നിട്ടും ദൈവത്തില്‍നിന്നും വെളിച്ചം
കടം വാങ്ങിയത്
അബോധമനസ്സിന്റെ പരകായം
തെളിഞ്ഞ പകലില്‍ അപ്രത്യക്ഷമാവുന്നവന്‍
എന്നാല്‍ അനശ്വര ലോകത്തിലെ
രാജകുമാരന്!.
...............
ഫിറോസ് സ്മരണികയില്‍ നിന്ന്
Wednesday, January 24, 2007
Subscribe to:
Post Comments (Atom)
2 comments:
വേരുകള്‍- (ഫീറോസിന്റെ കവിത-3)
.............................
ചന്ദ്രന്...
സൂര്യന് എന്ന നക്ഷത്രത്തിന്റെ കണ്ണാടി
എന്നിട്ടും ദൈവത്തില്‍നിന്നും വെളിച്ചം
കടം വാങ്ങിയത്
അബോധമനസ്സിന്റെ പരകായം
തെളിഞ്ഞ പകലില്‍ അപ്രത്യക്ഷമാവുന്നവന്‍
എന്നാല്‍ അനശ്വര ലോകത്തിലെ
രാജകുമാരന്!.
...............
ഫിറോസ് സ്മരണികയില്‍ നിന്ന്
original english lines will be posted later
Post a Comment